ഈശ്വരാ വഴക്കില്ലല്ലോ: ചിരിയുടെ പിന്നിലെ ജീവിതാനുഭവങ്ങളുമായി സലിം കുമാറിന്റെ ഓർമ്മപ്പുസ്തകം
നർമവും ആത്മപരിഹാസവും നാട്ടിൻപുറത്തിന്റെ ഗന്ധമുള്ള ഓർമ്മകളും ചേർത്ത് സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് നടൻ സലിം കുമാർ. പുസ്തകപരിചയം മലയാള സിനിമയിൽ ഹാസ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടൻ സലിം കുമാർ എഴുത്തുകാരനായും ശ്രദ്ധ നേടിയ കൃതിയാണ് ‘ഈശ്വരാ വഴക്കില്ലല്ലോ’. സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച കലാകാരന്റെ ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും മറ്റൊരു ഭാവത്തിൽ വായനക്കാരിലേക്ക് എത്തിക്കുന്ന പുസ്തകമാണിത്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി 2023-ലാണ് പുറത്തിറങ്ങിയത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയനടൻ…